|    Mar 28 Tue, 2017 9:43 pm
FLASH NEWS

എസ്എടിയില്‍ കുട്ടിയുടെ മരണം: യുവജന കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചികില്‍സാ പിഴവുമൂലം കുട്ടി മരിക്കാനിടയായ സംഭവത്തില്‍ അമ്മ രമ്യാ സുരേഷിന്റെ പരാതിയിന്മേല്‍ സംസ്ഥാന യുവജന കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി.
കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന തെളിവെടുപ്പ് എസ്എടി ആശുപത്രി സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ത്വക്ക് രോഗവിഭാഗം മേധാവി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഹാജരായി. ഇതുസംബന്ധിച്ച് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് കമ്മീഷണര്‍ മുമ്പാകെ സമര്‍പ്പിച്ചു. ഡോക്ടറുടെ അനാസ്ഥയല്ല മരണകാരണമെന്നും പോഷകാഹാര കുറവുമൂലമാണ് മരണം സംഭവച്ചിതെന്നുമുള്ള ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ് അറിയിച്ചു.
കുട്ടിയെ ചികില്‍സിച്ച മെഡിക്കല്‍ കോളജിലേയും എസ്എടിയിലേയും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായതായ ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതായി മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കമ്മീഷനെ അറിയിച്ചു. ഒരാഴ്ചക്കാലത്തെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നി ര്‍ദ്ദേശം നല്‍കി. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day