|    Jan 20 Fri, 2017 7:39 pm
FLASH NEWS

എസ്ഇയു ജില്ലാ സമ്മേളനം നാളെ തുടങ്ങും

Published : 18th October 2016 | Posted By: Abbasali tf

കാസര്‍കോട്്: സിവില്‍ സര്‍വീസ് തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പ്രമേയത്തില്‍ സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്ഇയു) ജില്ലാ സമ്മേളനം നാളെയും 20നുമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 11ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. എസ്ഇയു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. ഒ എം ശഫീഖ് അധ്യക്ഷത വഹിക്കും. ടി ഇ അബ്ദുല്ല, മുഹമ്മദ്കുഞ്ഞി ചായിന്റടി, എ കെ എം അഷറഫ്, എ എ ജലീല്‍, ടി ഡി കബീര്‍, മാഹിന്‍ കേളോട്ട്, ടി കെ അന്‍വര്‍, കെ എന്‍ പി മുഹമ്മദലി സംസാരിക്കും. സെമിനാര്‍ എസ്ടിയു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ നങ്ങാരത്ത് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. എ എം അബൂബക്കര്‍ വിഷയം അവതരിപ്പിക്കും. അഷ്‌റഫ് എടനീര്‍, യൂസഫ് ഉളുവാര്‍, കെ ബി മുഹമ്മദ് കുഞ്ഞി, ടി എം ശുഹൈബ്, ഹാഷിം ബംബ്രാണി സംസാരിക്കും. 20ന് രാവിലെ 11ന നടക്കുന്ന ജില്ലാ കൗണ്‍സില്‍ സംസ്ഥാന ഖജാഞ്ചി സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി ഐ നൗഷാദ് മുഖ്യാതിഥിയായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക