|    Aug 17 Fri, 2018 6:16 pm
FLASH NEWS
Home   >  Sports  >  Cricket  >  

എസെക്‌സിനെതിരേ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : 25th July 2018 | Posted By: vishnu vis

ലണ്ടന്‍: എസെക്‌സിനെതിരായ സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ദിനം കളി പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെന്ന നിലയിലാണുള്ളത്. ദിനേഷ് കാര്‍ത്തിക് (82*), ഹര്‍ദിക് പാണ്ഡ്യ (33*) എന്നിവരാണ് ക്രീസില്‍. വിരാട് കോഹ്‌ലി (68), കെ എല്‍ രാഹുല്‍ (58) , മുരളി വിജയ് (53)  എന്നിവരും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ പന്തില്‍ത്തന്നെ ശിഖര്‍ ധവാനെ (0) നഷ്ടമായി. ചെറിയ ഇടവേളകളില്‍ ചേതേശ്വര്‍ പുജാരയും (1) അജിന്‍ക്യ രഹാനെയും (17) മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് മൂന്ന് വിക്കറ്റിന് 44 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റിലൊത്തുകൂടിയ വിജയ് – കോഹ്‌ലി കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയേവുകയായിരുന്നു. പിന്നീടൊത്തു ചേര്‍ന്ന രാഹുല്‍ – കാര്‍ത്തിക് കൂട്ടുകെട്ടും മികവ് കാട്ടിയതോടെ ഇന്ത്യ തകര്‍ച്ചയില്‍ ഭേദപ്പെട്ട നിലയിലേക്കെത്തുകയായിരുന്നു.എസെക്‌സിന് വേണ്ടി മാറ്റ് കോളിസ്, പോള്‍ വാള്‍ട്ടര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss