|    Jul 19 Thu, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  page 11  >  

എഷ്യന്‍ ഇന്‍ഡോര്‍ : ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയക്ക് സ്വര്‍ണം

Published : 26th September 2017 | Posted By: fsq

 

അഷ്ഗാബാദ് (തുര്‍ക്ക്മിനി€സ്താന്‍): ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷല്‍ ആര്‍ട്‌സ് ഗെയിംസിന്റെ ഒമ്പതാം ദിവസം  ഗുസ്തിയില്‍ ഇന്ത്യക്ക് സ്വര്‍ണം. 65 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം ബജ്‌രംഗ് പൂനിയയാണ് ജപ്പാന്‍ താരം ദെയ്ച്ചിതകാത്തനിയെ തോല്‍പ്പിച്ച് സ്വര്‍ണമണിഞ്ഞത്. വനിതകളുടെ ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ ശീതള്‍ തോമര്‍, നവജ്യോത് കൗര്‍ എന്നിവര്‍ക്ക് വെങ്കലം ലഭിച്ചു. 48കിലോഗ്രാം വിഭാഗത്തിലായിരുന്നു ശീതളിന്റെ നേട്ടം. 69 കിലോഗ്രാം ഫ്രീസ്റ്റൈലിലായിരുന്നു നവജ്യോത് കൗര്‍ മൂന്നാമതെത്തിയത്. ചെസില്‍ ഇന്ത്യക്കായി കൃഷ്ണന്‍ ശശികിരണും വെങ്കലം നേടി. ആറും സ്വര്‍ണവും എഴു വെള്ളിയും 11 വെങ്കലവുമടക്കം ഇന്ത്യ ഇപ്പോള്‍ മെഡല്‍പട്ടികയില്‍ 12-ാം സ്ഥാനത്താണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss