|    Dec 18 Mon, 2017 3:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എവറസ്റ്റ് കീഴടക്കിയ പ്രഥമ വനിത ജുങ്കോ താബേ അന്തരിച്ചു

Published : 24th October 2016 | Posted By: SMR

ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ പ്രഥമ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ (77) അന്തരിച്ചു. വടക്കന്‍ ടോക്കിയോയിലെ സായിതാമാ ആശുപത്രിയിലായിരുന്നു അന്ത്യം.
അര്‍ബുദബാധയെത്തുടര്‍ന്നു നാലുവര്‍ഷമായി ചികില്‍സയിലായിരുന്നു. 1975 മെയിലാണ് താബേ എവറസ്റ്റ് കീഴടക്കുന്നത്. 35ാം വയസ്സിലായിരുന്നു ഇത്. താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലി, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് തുടങ്ങി ലോകത്തെ ഏറ്റവും വലിയ ഏഴ് കൊടുമുടികളും ഇവര്‍ കീഴടക്കിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം കഴിഞ്ഞ ജൂലൈയില്‍ ജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാന ദൗത്യം.
1939ല്‍ 10ാം വയസ്സിലാണു പര്‍വതാരോഹണ ദൗത്യത്തിന് താബെ തുടക്കമിട്ടത്. അധ്യാപികയുടെ സഹായത്തോടെ 6,289 അടി ഉയരമുള്ള നാസു പര്‍വതമാണ് ആദ്യ ശ്രമത്തില്‍ കീഴടക്കിയത്. 1969ല്‍ അവര്‍ ലേഡീസ് ക്ലൈംബിങ് ക്ലബ്ബ് സ്ഥാപിച്ചു. 1970 മേയ് 19ന് അന്നപൂര്‍ണ പര്‍വതം കീഴടക്കിയശേഷമാണ്, താബേയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം എവറസ്റ്റ് പര്യവേക്ഷണത്തിനായി തയ്യാറെടുക്കുന്നത്. സംഘത്തില്‍ ഭൂരിഭാഗവും വനിതകളായിരുന്നു. 1975 മേയ് നാലാം തിയ്യതിയാണു താബേയും സംഘവും എവറസ്റ്റ് പര്യവേക്ഷണം ആരംഭിച്ചത്. 6,500 അടി മുകളില്‍ ആദ്യത്തെ ക്യാംപ് സ്ഥാപിച്ച സംഘത്തിന് പെട്ടെന്നുണ്ടായ കനത്ത ഹിമപാതം വന്‍ തിരിച്ചടിയാണു നല്‍കിയത്. ടെന്റുകള്‍ തകരുകയും താബേ ബോധരഹിതയാവുകയും ചെയ്തു. എന്നാല്‍, ശ്രമം തുടര്‍ന്ന മെയ് 16നു താബേ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss