|    Sep 22 Fri, 2017 6:35 am
Home   >  Todays Paper  >  page 9  >  

എവറസ്റ്റ് കീഴടക്കിയെന്ന വ്യാജ വാദം; ഇന്ത്യന്‍ പോലിസ് ദമ്പതിമാര്‍ക്ക് നേപ്പാളിന്റെ വിലക്ക്

Published : 31st August 2016 | Posted By: SMR

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയതായി വ്യാജ അവകാശവാദമുന്നയിച്ച പൂനെ സ്വദേശികളായ പോലിസ് ദമ്പതിമാര്‍ക്ക് നേപ്പാള്‍ സര്‍ക്കാരിന്റെ വിലക്ക്. 10 വര്‍ഷത്തേക്കാണ് ഇവരെ നേപ്പാളില്‍ പര്‍വതാരോഹണം നടത്തുന്നതില്‍നിന്നു വിലക്കിയത്. മഹാരാഷ്ട്രാ പോലിസില്‍ കോണ്‍സ്റ്റബിള്‍മാരായ ദിനേശ് റാഥോഡും താരകേശ്വരി റാഥോഡുമാണ് ഈ വര്‍ഷം മെയ് 23ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയതായി അവകാശവാദമുന്നയിച്ചത്.
8,848 മീറ്റര്‍ ഉയരമുള്ള കൊടുമുടിയുടെ മുകളില്‍നിന്നുള്ള ഇരുവരുടെയും ഫോട്ടോഗ്രാഫാണ് തെളിവായി സമര്‍പ്പിച്ചത്. എന്നാല്‍, ഫോട്ടോഗ്രാഫുകളില്‍ കൃത്രിമം കാണിച്ചതായും കൊടുമുടിയുടെ 8,848 മീറ്റര്‍ ഉയരം ഇവര്‍ പൂര്‍ത്തിയാക്കിയില്ലെന്നും അന്വേഷണങ്ങളില്‍ വ്യക്തമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക