|    Dec 17 Mon, 2018 3:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എവറസ്റ്റില്‍ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Published : 25th May 2017 | Posted By: fsq

 

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിലെ കൂടാരത്തിനകത്ത് നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ ഇവിടെ ഈ സീസണില്‍ മരിക്കുന്നവരുടെ എണ്ണം പത്തായി. ഞായറാഴ്ച ഇവിടെ കൊല്ലപ്പെട്ട സ്ലൊവാക്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനായി നിയോഗിക്കപ്പെട്ട രക്ഷാപ്രവര്‍ത്തകരാണ് കൂടാരത്തിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓക്‌സിജന്റെ അളവ് നന്നേ കുറവായ ‘മരണ മേഖല’യിലോ സമീപത്തോ ആണ് മുഴുവന്‍ അത്യാഹിതങ്ങളും ഉണ്ടായിട്ടുള്ളത്. മരിച്ചവരില്‍ രണ്ടുപേര്‍ വിദേശികളും രണ്ടു പേര്‍ ഗൈഡുകളായ ഷെര്‍പകളുമാണ്. ആസ്‌ത്രേലിയക്കാരന്‍ ഫ്രാന്‍സിസ്‌കോ മാര്‍ച്ചെറ്റി, ഇന്ത്യക്കാരനായ രവികുമാര്‍, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായമേറിയ ആളായ 85കാരനായ മിന്‍ ബഹാദൂര്‍ ഷെര്‍ചാന്‍ എന്നിവര്‍ ഈ സീസണില്‍ കൊല്ലപ്പെട്ടവരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss