|    Oct 16 Tue, 2018 4:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

എവര്‍ട്ടനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published : 19th September 2017 | Posted By: fsq

 

മാഞ്ചസ്റ്റര്‍: മഞ്ഞുപെയ്യുന്ന കളി മൈതാനത്ത് ജോസ് മൊറീഞ്ഞോയുടെ യുനൈറ്റഡ് നിര കളി മികവുകൊണ്ട് ഗാലറിയെ ചൂടുപിടിപ്പിച്ചപ്പോള്‍ എവര്‍ട്ടന് നാണംകെട്ട തോല്‍വി. യുനൈറ്റഡ് നായകനില്‍ നിന്ന് എവര്‍ട്ടനിലേക്ക് ചേക്കേറിയ വെയ്ന്‍ റൂണിയെ സാക്ഷിനിര്‍ത്തി എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് യുനൈറ്റഡ് വിജയക്കൊടി പാറിച്ചത്.4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ യുനൈറ്റഡിനെ വീഴ്ത്താന്‍ 3-4-2-1 ശൈലിയിലാണ് എവര്‍ട്ടനെ കൊയ്മാന്‍ അണിനിരത്തിയത്. മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ എവര്‍ട്ടന്‍ ഗോള്‍പോസ്റ്റില്‍ പന്ത് കയറി. മധ്യനിരതാരം നിമഞ്ച മാറ്റിച്ച് ഇടത് വിങില്‍ നിന്ന് നല്‍കിയ പാസ്സ് അന്റോണിയോ വലന്‍സിയ മനോഹരമായി വലയിലെത്തിച്ചു. അവസരത്തിനൊത്ത് എവര്‍ട്ടന്റെ പ്രതിരോധം ശക്തമായതോടെ ലീഡുയര്‍ത്താന്‍ ഒന്നാം പകുതിയില്‍ യുനൈറ്റഡിനായില്ല. 51 ശതമാനം സമയത്തും പന്ത് എവര്‍ട്ടന്‍ താരങ്ങളുടെ കാലിനൊപ്പം നിന്നെങ്കിലും ഏഴ് തവണ മാത്രമാണ് ഗോളിനായി ശ്രമിച്ചത്. രണ്ടാം പകുതിയില്‍ എവര്‍ട്ടന്‍ താരങ്ങള്‍ ഫൗളുകളുമായി കളം പിടിച്ചു. 82ാം മിനിറ്റില്‍ എവര്‍ട്ടന്‍ റൂണിയെ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെതന്നെ യുനൈറ്റഡ് ലീഡുയര്‍ത്തി. വലത് വിങില്‍ നിന്ന് ലുക്കാക്കു നല്‍കിയ പാസ്സ് മാര്‍ക്ക് ചെയ്യാതെ നിന്ന മെഹ്ത്രിയന്‍ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. 89ാം മിനിറ്റില്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലില്‍ അപ്രതീക്ഷിതമായി ലഭിച്ച പന്ത് ലുക്കാക്കു ലക്ഷ്യം പിഴക്കാതെ വലയിലെത്തിച്ചു. അധിക സമയത്ത് വീണുകിട്ടിയ പെനല്‍റ്റി അന്തോണിയോ മാര്‍ഷ്യല്‍ വലയിലെത്തിച്ചതോടെ 4-0ന്റെ തകര്‍പ്പന്‍ ജയം യുനൈറ്റഡിനൊപ്പം നിന്നു. നിലവില്‍  നാല് ജയവും ഒരു സമനിലയുമായി 13 പോയിന്റുകളോടെ പട്ടികയിലെ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss