|    Dec 10 Mon, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എഴു വയസ്സുകാരന്റെ മരണം : പ്രതിഷേധം തുടരുന്നു

Published : 11th September 2017 | Posted By: fsq

 

ഗുഡ്ഗാവ്: സ്‌കൂളില്‍ എഴു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിനു മുമ്പില്‍ പ്രതിഷേധം പ്രകടിപ്പിച്ചവര്‍ അക്രമാസക്തരായി. പ്രതിഷേധക്കാര്‍ സ്‌കൂളിനടുത്ത മദ്യഷാപ്പ് കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. 20 പേരെ പോലിസ് അറസ്റ്റ് ചെയ്തു.പ്രതിഷേധക്കാരില്‍ ചിലര്‍ സ്‌കൂള്‍ പരിസരത്തേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു. സ്‌കൂള്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വെറുതെയിരിക്കുമ്പോള്‍ മദ്യഷാപ്പില്‍നിന്ന് മദ്യം കുടിക്കാറുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ ശൗചാലയത്തില്‍ കാണപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കണ്ടക്ടറെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss