|    Mar 30 Thu, 2017 10:34 am
FLASH NEWS

എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന പാപ്പാനെ എറിഞ്ഞുകൊന്നു

Published : 14th February 2016 | Posted By: SMR

കായംകുളം: ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിത്തെറിപ്പിച്ചശേഷം തുമ്പിക്കൈകൊണ്ട് എറിഞ്ഞു കൊന്നു. ക്ഷേത്രപരിസരത്ത് നാശനഷ്ടം വരുത്തിയ ആന മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പന്തളം മുടിയോര്‍ക്കോണം അക്ഷയ ഭവനത്തില്‍ പുഷ്പാംഗദന്‍ (48) ആണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് എഴുന്നള്ളത്തിനായി കൊണ്ടുവന്ന മൂന്ന് ആനകളില്‍ ഒരു ആനയാണു പാപ്പാനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി ചവിട്ടിയത്. ചവിട്ടേറ്റ പുഷ്പാംഗദനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനയുടെ കണ്ണില്‍ തോട്ടിയിട്ട് കുത്തിയതിനെത്തുടര്‍ന്നാണ് ഇടഞ്ഞതെന്നും സംസാരമുണ്ട്. കലിപൂണ്ട ആന ക്ഷേത്രത്തിലെ കൊടിമരവും സേവപ്പന്തലും വിളക്കുകളും നശിപ്പിക്കുകയായിരുന്നു. ആനയെ അടൂരില്‍ നിന്നെത്തിയ എലഫെന്റ് സ്‌ക്വാഡ് മടക്കുവെടിവച്ച ശേഷമാണ് തളച്ചത്. പുഷ്പാംഗദന്റെ ഭാര്യ: ഉഷ. മക്കള്‍: അക്ഷയകുമാര്‍, അക്ഷയ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day