|    Jan 22 Sun, 2017 7:42 pm
FLASH NEWS

എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു: രണ്ടാം പാപ്പാന് കുത്തേറ്റു

Published : 2nd December 2015 | Posted By: SMR

ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഉല്‍സവത്തിനായി കൊണ്ടുവന്ന തൃക്കുന്നപ്പുഴ കലാധരന്റെ ഉടമസ്ഥതയിലുള്ള ആരോമല്‍ എന്ന ആനയാണ് ഉല്‍സവത്തിനോട് അനുബന്ധിച്ചുള്ള പ്രദിക്ഷണത്തിനിടയില്‍ ഇടഞ്ഞത്. മദപ്പാടോ- മറ്റു ബുദ്ധിമുട്ടുകളോ കാണിച്ചില്ലെന്നിരിക്കെ ആനയോടൊപ്പമുണ്ടായിരുന്ന രണ്ടാം പാപ്പാനായ വിജയന്‍ 59 നെ കുത്തുകയായിരുന്നു. ഇടതു കൈയ്ക്ക് കുത്തേറ്റ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയ്ക്കായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ഒന്നാം പാപ്പാനെ ആന ഉപദ്രവിച്ചില്ല. രണ്ടാം പാപ്പാന് കുത്തേറ്റതോടെ പ്രദിക്ഷണത്തില്‍ പങ്കെടുത്തിരുന്നവര്‍ ഭയവിഹ്വലരായി ഓടിയകന്നു. അര മണിക്കൂറിനുള്ളില്‍ ആനയെ തളച്ചതോടെ പ്രദേശത്തെ ആശങ്കയ്ക്ക് വിരാമമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക