|    Jun 23 Sat, 2018 2:14 am
FLASH NEWS

എഴുത്തുകാര്‍ക്കു ലഭിക്കുന്നതു പരിമിത സ്വാതന്ത്ര്യം: ടി പത്മനാഭന്‍

Published : 20th January 2017 | Posted By: fsq

 

ചേളാരി: ജനാധിപത്യ സംവിധാനങ്ങള്‍ക്കു കീഴില്‍ പോലും പരിമിതമായ സ്വാതന്ത്ര്യമാണ് എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും ലഭിക്കുന്നതെങ്കിലും ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താനുള്ള പ്രതിബദ്ധത പലരും കാണിക്കുന്നില്ലെന്നു പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍. കാലിക്കറ്റ് സര്‍വകലാശാല മാധ്യമ പഠന വിഭാഗത്തിന്റെ പ്രഥമ കമ്മ്യൂണിയന്‍ മീഡിയാ ഫെസ്റ്റിന്റെ ഭാഗമായുള്ള, എഴുത്തുകാരും അവകാശങ്ങളും സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു ഭരണാധികാരിയെയും ചോദ്യം ചെയ്യാനുള്ള ഊര്‍ജം എഴുത്തുകാരന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. അതേസമയം, അധികാര പ്രീണനമാണ് എഴുത്തിലൂടെ പലരും ചെയ്യുന്നതെന്നും പത്മനാഭന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പുനര്‍നിര്‍വചിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. അസഹിഷ്ണുതയാണ് ഭരണകൂടങ്ങളുടെ മാതൃഭാഷയെന്നും അസ്ഥിത്വം നിലനിര്‍ത്താന്‍ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ ബദലുകള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ എം അനില്‍, പി കെ പാറക്കടവ്, മെല്‍ജോ തോമസ്, വി കൃഷ്‌ണേന്ദു സംസാരിച്ചു. സിനിമയും ഞാനും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംവിധായകന്‍ ഡോ. ബിജു, ദാമോദര്‍ പ്രസാദ് പങ്കെടുത്തു. മാധ്യമോല്‍സവത്തിന്റെ സമാപന സമ്മേളനം സര്‍വകലാശാല വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. ൈവസ് ചാന്‍സിലര്‍ ഡോ. പി മോഹന്‍ അധ്യക്ഷത വഹിച്ചു.  2016ല്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമ പഠന വകുപ്പിലെ പൂര്‍വവിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. മാധ്യമോല്‍സവത്തോടനുബന്ധിച്ചു നടത്തിയ വിവിധ മല്‍സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss