|    Jan 22 Sun, 2017 9:37 am
FLASH NEWS

എഴുത്തുകാരെല്ലാം ആക്റ്റിവിസ്റ്റുകളല്ല: കമല്‍

Published : 1st August 2016 | Posted By: SMR

കൊച്ചി: സാമൂഹികപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്നതുകൊണ്ട് എഴുത്തുകാര്‍ ആക്റ്റിവിസ്റ്റുകളാവണമെന്നില്ലെന്ന് സംസ്ഥാന ചലച്ചിത അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഡിസി അന്താരാഷ്ട്ര പുസ്തകമേളയില്‍ ദീപാ നിശാന്ത് എഴുതിയ ‘നനഞ്ഞുതീര്‍ത്ത മഴകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപാ നിശാന്ത് ഒരു ആക്റ്റിവിസ്റ്റല്ല. തൃശൂര്‍ ഭാഷയുടെ ലാളിത്യം ശക്തിയാക്കി തുറന്നുപറച്ചില്‍ നിര്‍വഹിച്ച എഴുത്തുകാരിയാണ് ദീപാ നിശാന്ത്.
നുറുങ്ങുകളിലൂടെ സാമൂഹികപ്രശ്‌നങ്ങളെ ഫലപ്രദമായി ആവിഷ്‌കരിക്കുന്ന എഴുത്തുകാരികൂടിയാണ് അവര്‍. വികെ എന്നിന്റെ പെണ്‍തുടര്‍ച്ചയാണ് ദീപാ നിശാന്ത് എന്നും അദ്ദേഹം പറഞ്ഞു. ആഷിക് അബു പുസ്തകം ഏറ്റുവാങ്ങി. രേഖ കെ പുസ്തകം പരിചയപ്പെടുത്തി. പ്രിയ , ഇ എസ് സതീശന്‍,  രവി ഡി സി എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക