|    Aug 18 Sat, 2018 2:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എഴുത്തുകാരി ബി സുജാതദേവി അന്തരിച്ചു

Published : 24th June 2018 | Posted By: kasim kzm

തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ ബി സുജാതാ ദേവി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരന്റെയും പ്രഫ. കാര്‍ത്യാനിയുടെയും മകളാണ്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാരസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. കാടിന്റെ താളം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ദേവീ എന്ന പേരില്‍ കവിതകളെഴുതിയിട്ടുണ്ട്. മൃണ്‍മയി എന്നപേരില്‍ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. എറണാകുളം മഹാരാജാസ് കോളജ് ഉള്‍പ്പെടെ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്.
കവയത്രി സുഗതകുമാരിയുടെയും വിദ്യാഭ്യാസ വിചക്ഷണ പരേതയായ പ്രഫ. ഹൃദയകുമാരിയുടെയും ഇളയ സഹോദരിയാണ്. ഭര്‍ത്താവ്: പരേതനായ പി ഗോപാലകൃഷ്ണന്‍ നായര്‍. മക്കള്‍: പരമേശ്വരന്‍ (സഞ്ജു), പരേതനായ ഗോവിന്ദന്‍ (ഉണ്ണി), പദ്മനാഭന്‍ (കണ്ണന്‍). മരുമക്കള്‍: സ്വപ്‌ന, വിനീത, സോണാള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss