|    Jan 24 Tue, 2017 12:52 pm
FLASH NEWS

എഴുത്തിലേക്ക് തിരിച്ചുവരും: പെരുമാള്‍ മുരുകന്‍

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിയില്‍ പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ നോവല്‍ കണ്ടുകെട്ടാനുള്ള ഹരജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. താന്‍ ഉണരുമെന്നും എഴുത്ത് പുനരാരംഭിക്കുമെന്നും പെരുമാള്‍ പറഞ്ഞു.
എഴുത്ത് പുനരാരംഭിക്കുകയെന്നത് ഒരു ഗ്രന്ഥകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. കൂടെനിന്ന സുഹൃത്തുക്കള്‍ക്കും തനിക്കെതിരേ നിന്ന സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു- അദ്ദേഹം പറഞ്ഞു. ഭയപ്പെടേണ്ട കാര്യമില്ലെന്നും എഴുത്തിലൂടെ തന്റെ ആശയം പ്രകടിപ്പിച്ചു മുന്നോട്ട് പോവാന്‍ ശ്രമിക്കണമെന്നും മുരുകനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു വിഭാഗത്തിന് ഇഷ്ടപ്പെടാത്ത രചനകള്‍ അശ്ലീലമാണെന്നോ ആഭാസമാണെന്നോ അസാന്മാര്‍ഗികമാണെന്നോ, അധാര്‍മികമാണെന്നോ മുദ്രകുത്താന്‍ സാധ്യമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക