|    Feb 20 Mon, 2017 5:08 pm
FLASH NEWS

എഴുത്തിലൂടെയാണ് ഞാന്‍ ആസ്വാദനം കണ്ടെത്തുന്നത്: എം ടി വാസുദേവന്‍ നായര്‍

Published : 22nd November 2016 | Posted By: SMR

mt-vasudevan-nair

വടകര: ഐ ടി യുഗത്തില്‍ ജീവിക്കുമ്പോഴും തനിക്ക് എഴുത്തിലൂടെ മാത്രമെ ആസ്വാദനം ലഭിക്കാറുള്ളുവെന്ന് മലയാളത്തിന്റെ എഴുത്തുകാരന്‍ എംടി. മാറുന്ന സാങ്കേതികതയെ പറ്റി അറിയില്ല, എഴുതിയാല്‍ മാത്രമെ എനിക്ക് തൃപ്തി ലഭിക്കുകയുള്ളൂ. എഴുതണം, വായിക്കണം. കാലം എത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും വായിക്കണം എങ്കിലേ ഒരാളിലെ എഴുത്തുകാരനെ കുറിച്ച് മനസിലാക്കാന്‍ കഴിയുള്ളൂ.- എം ടി പറഞ്ഞു.  മടപ്പള്ളി ഗവ. കോളജ് മലയാളം വിഭാഗം സംഘടിപ്പിച്ച എം ടിയുടെ രചനാലോകം പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു എം ടി. നിലവിലെ കറന്‍സി വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കാന്‍ വിദ്യാര്‍ഥികള്‍ മറന്നില്ല. കറന്‍സി ജനങ്ങളെ പ്രയാസത്തിലാക്കുകയാണ്. പുതുതായി ഇറക്കിയ വലിയ നോട്ട് കൊണ്ട് കാര്യമില്ല. ജനങ്ങളുടെ നിത്യോപയോഗങ്ങള്‍ തടസ്സപെടുകയാണ്. കഷ്ടത അനുഭവിക്കുന്നവര്‍ അതുപോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രശ്‌നത്തിനുള്ള പരിഹാരം എന്തെന്നറിയില്ല. പണം സൂക്ഷിച്ചവര്‍ക്ക് ഭയമുണ്ട്. എനിക്ക് ഭയമില്ലെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മതയോടെ കൃതികളില്‍ അടയാളപ്പെടുത്തിയ കവിയെന്ന മികവ് എം ടിക്ക് സ്വന്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കേരളത്തിന്റെ ഇതിഹാസമായി മാറിയ എഴുത്തുകാരനാണ് എം ടിയെന്ന് എം മുകുന്ദന്‍ പറഞ്ഞു. ചടങ്ങില്‍ എംസ ടിക്ക് ഉപഹാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുകുന്ദന്‍. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ എം ചിത്രലേഖ അധ്യക്ഷത വഹിച്ചു. കേന്ദ്രസാഹിത്യ അക്കാദമി തയ്യാറാക്കിയ എം.ടി ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക