|    May 28 Sun, 2017 8:39 am
FLASH NEWS

എളങ്കൂര്‍-വണ്ടൂര്‍ റോഡില്‍ പൊടി ശല്യം രൂക്ഷം

Published : 18th May 2017 | Posted By: fsq

 

മഞ്ചേരി: എളങ്കുര്‍-വണ്ടൂര്‍ റോഡിലെ കൂമംകുളം മുതല്‍ നിരന്നപറമ്പ്ുവരെ രൂക്ഷമായ പൊടിശല്യം. റോഡ് റബറൈസ് ചെയ്യുന്നതിന്റെ പേരില്‍ നടക്കുന്ന അറ്റകുറ്റപ്പണിയാണ് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കിയത്. ആറ് കിലോമീറ്ററില്‍ ടാറിങ് നടത്താനുള്ള പ്രാഥമിക നിര്‍മാണ പ്രവൃത്തിയാണ് ഇവിടെ ആരംഭിച്ചത്. ഇതില്‍ അഞ്ചു കിലോമീറ്ററോളം പൊടി ശല്യമുണ്ട്. റോഡുയര്‍ത്തുന്നതിന്റെ ഭാഗമായി ക്വാറിവേസ്റ്റും പാറപ്പൊടിയും ഈ ഭാഗങ്ങളില്‍ തട്ടിയതാണു പൊടി വര്‍ധിപ്പിച്ചത്. റോഡ് പ്രവൃത്തി മന്ദഗതിയിലായതിനാല്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്്. പൊടി നിറഞ്ഞതോടെ തൊട്ടുമുന്നിലുള്ള വാഹനം പോലും കാണാനാവില്ല. ഇതോടെ മേഖലയില്‍ അപകടവും തുടര്‍ച്ചയായിട്ടുണ്ട്. ഇന്നലെ ബസ്സില്‍ തട്ടി ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. എത്രയും പെട്ടെന്ന് റോഡ് പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day