|    Feb 19 Mon, 2018 3:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എല്‍ ചാപ്പോ: പിഴ ഈടാക്കണം- പ്രോസിക്യൂട്ടര്‍

Published : 22nd January 2017 | Posted By: fsq

 

വാഷിങ്ടണ്‍: കുപ്രസിദ്ധ മയക്കുമരുന്ന് രാജാവും കുറ്റവാളിയുമായ യോവാക്കിന്‍ ‘എല്‍ ചാപ്പോ’ ഗുസ്മനില്‍ നിന്നും 14 ശതലക്ഷം പിഴ ഈടാക്കണമെന്ന് യുഎസ് പ്രോസിക്യുട്ടര്‍. അനധികൃത മാര്‍ഗത്തിലുടെ സമ്പാദിച്ച ഗുസ്മന്റെ സ്വത്തിന്റെ ഒരു വിഹിതം പിടിച്ചെടുക്കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, അനധികൃത കറന്‍സി കൈമാറ്റം, കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ മെക്‌സിക്കോക്ക് പുറമെ അമേരിക്കയിലും നിലവിലുള്ളതിനാല്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ യുഎസിനു കൈമാറിയത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടയാളായിരുന്നു ഗുസ്മന്‍. മെക്‌സിക്കോയിലെ അതീവ സുരക്ഷാ ജയില്‍ ഒന്നിലധികം തവണ ചാടിയിരുന്നു. 2015ല്‍ ഇത്തരത്തില്‍ രക്ഷപ്പെട്ട ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് പിടിയിലായത്. ഇതോടെ ഗുസ്മനെ യുഎസിനു കൈമാറാന്‍ മെക്‌സിക്കന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss