എല്‍ കെ അഡ്വാനി ലോക്സഭാ സദാചാര സമിതി ചെയര്മാന്
Published : 8th September 2016 | Posted By: SMR
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയെ ലോക്സഭയുടെ സദാചാരസമിതി ചെയര്‍മാനായി സ്പീക്കര്‍ സുമിത്രാ മഹാജന് വീണ്ടും നാമനിര്‍ദേശം ചെയ്തു. എ അരുണ്‍ മൊഴിദേവന്, നിനോങ് എറിങ്, ഷെര്‍സിങ് ഖുബയ, ഹേമന്ദ് തുകരാം ഗോഡ്സെ, പ്രഹഌദ് ജോഷി, ഭഗത് സിങ് കൊഷ്യരി, ഭര്‍തൃഹരി മഹ്താബ്, കാരിയമുണ്ട, ജയശ്രീബെന്‍ പട്ടേല്‍, മല്ലാറെഡ്ഡി, സുമേധനാഥ് സരസ്വതി, ഭോലാസിങ് എന്നിവരാണ് സമിതി അംഗങ്ങള്‍. രാകേഷ് സിങ്, അക്ഷയ് യാദവ് എന്നിവര്‍ പുതുമുഖങ്ങളായും ഇത്തവണ സമിതിയിലുണ്ട്. മുന്‍ സമിതിയംഗം അര്ജന്റാം മഖ്വാല് ഇത്തവണ സമിതിയിലില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.