കാസര്‍കോട്: എല്‍ബിഎസ് എന്‍ജിനിയറിങ് കോളജിന് വേണ്ടി 1.97 കോടി രുപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാലിന് ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് എല്‍ബിഎസ് ഡയറക്ടര്‍ ഡോ. എ മുജീബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
ടെക്നോളജി ബിസിനസ് ഇക്ക്യുബേഷന് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വഹിക്കും. പി കരുണാകരന് എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍റസാഖ്, ഇ ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, എം സി ഖമറുദ്ദീന്, അഡ്വ. സി കെ ശ്രീധരന്, കെ പി സതീഷ് ചന്ദ്രന്, കെ ശ്രീകാന്ത് സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ എ നവാസ്, ഡോ. വിനോദ് ജോര്‍ജ്ജ്, ജോഷ്വ. ഡോ. പ്രവീണ്‍ കോടോത്ത്, മുജീബ് റഹ്മാന് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.