|    Nov 24 Fri, 2017 5:35 am
FLASH NEWS

എല്‍പിജി സബ്‌സിഡി പിന്‍വലിക്കല്‍ : എഐവൈഎഫ് പോസ്റ്റ് ഓഫിസ് മാര്‍ച്ച്

Published : 3rd August 2017 | Posted By: fsq

 

തൃശൂര്‍: പാചക വാതക സബ്‌സിഡി പിന്‍വലിക്കുവാനും പരിമിതപ്പെടുത്തുവാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എ. ഐ. വൈ.എഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ സ്പീഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി ടി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദി ജനദ്രോഹ നടപടികളില്‍ അഭിരമിക്കുകയാണ്. കോണ്‍ഗ്രസ്സ് തുടങ്ങി വെച്ച സബ്‌സിഡി പിന്‍വലിക്കല്‍ നയം ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് ശക്തിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് കോടികണക്കിന് ജനതയുടെ ജീവിത പ്രയാസം വര്‍ദ്ധിപ്പിക്കുന്ന എല്‍. പി.ജി സബ്‌സിഡി പിന്‍വലിക്കുന്ന നടപടികള്‍ ഉണ്ടാകുന്നതെന്നും ടി പ്രദീപ്കുമാര്‍ അഭിപ്രായപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി.സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍, കെ.എന്‍.രഘു, നവ്യാ തമ്പി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനും ധര്‍ണ്ണക്കും എ. ഐ.വൈ.എഫ് നേതാക്കളായ പ്രസാദ് പറേരി, സതീഷ് നങ്ങേലി, സാജന്‍ മുളവന്‍ങ്ങാട്ടില്‍, എല്‍ദോ ഈശോ മാത്യു നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക