|    Nov 16 Fri, 2018 1:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ദോ എബ്രഹാമിനെതിരേ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സംഭവം.
ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്ന എല്‍ദോ എബ്രഹാമിന്റെ നിര്‍ദേശമാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്.
പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നല്‍കണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണ്. മലങ്കര ഡാം തുറന്നതില്‍ വീഴ്ചയുണ്ട്. ഇതിനെതിരേ കടുത്ത സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെയൊക്കെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? എന്ന് മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടലില്‍ പതറിയ എല്‍ദോ എബ്രഹാം, കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്നു സമ്മതിച്ചു.
എന്നാല്‍, ദുരിതബാധിതര്‍ക്ക് മികച്ച സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും എല്‍ദോ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് തന്റെ പ്രസംഗത്തിനിടെ സമയം നല്‍കിയതും മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss