|    Jun 23 Fri, 2017 10:46 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എല്‍ഡി ക്ലാര്‍ക്ക് വിജ്ഞാപനം 25ന്; ഡിസംബര്‍ 28 വരെ അപേക്ഷിക്കാം

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം നവംബര്‍ 25 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി.
ക്വസ്റ്റ്യന്‍ ബാങ്ക് വിപുലീകരിക്കാനും അതിനാവശ്യമായ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നതിനും തീരുമാനിച്ചു. ആധാര്‍ കാര്‍ഡുള്ള ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ആധാര്‍കാര്‍ഡ് ഐഡിയായിനല്‍കുന്നതിലേക്കായി 21-11-2016 മുതലുള്ള വിജ്ഞാപനങ്ങളില്‍ ഇതുസംബന്ധമായ നിര്‍ദ്ദേശം ഉള്‍പ്പെടുത്തുന്നതോടൊപ്പം വണ്‍ടൈം പോര്‍ട്ടലില്‍ സൂചന നല്‍കുന്നതിന് സംവിധാനമേര്‍പ്പെടുത്തും. കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തി നിയമനനടപടി പൂര്‍ത്തിയാക്കും.
കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡില്‍ യൂനിറ്റ് മാനേജര്‍ തസ്തികയിലേക്ക് 50 ഉദേ്യാഗാര്‍ഥികളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് മാനേജര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗത്തിനും സൊസൈറ്റി ക്വാട്ടയ്ക്കും പൊതുപരീക്ഷ നടത്തും. തദ്ദേശസ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ വിമുക്തഭടന്‍മാരില്‍നിന്നുള്ള ബാക്ക്‌ലോഗ് നികത്തുന്നതിന് എറണാകുളത്ത് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക