|    Jul 16 Mon, 2018 8:19 pm
FLASH NEWS

എല്‍ഡിസി റാങ്ക് ലിസ്റ്റ്; നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍

Published : 8th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍ വലയുന്നു.2015 മാര്‍ച്ചില്‍ നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് ഈ ദുരിതം. 1576 പേര്‍ ഉള്‍പ്പെട്ട റാങ്ക്‌ലിസ്റ്റില്‍ ഇതുവരെ 236 പേര്‍ക്ക് മാത്രമേ നിയമനം ലഭിച്ചുള്ളൂ. മാര്‍ച്ച് അഞ്ചിന് ലിസ്റ്റ് നിലവില്‍ വന്നെങ്കിലും നിയമനം ആരംഭിച്ചത് ആഗസ്ത് മുതലാണ്. കഴിഞ്ഞ ലിസ്റ്റ് നിലവി ല്‍ വന്നപ്പോള്‍ പഞ്ചായത്തില്‍ ഓരോ എല്‍ഡിസി തസ്തികകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിലെ ജോലി ഭാരത്തിന് ആനുപാതികമായ നിയമനങ്ങള്‍ ഇനിയും നടന്നിട്ടില്ല. എല്‍എസ്ജിഡി എന്‍ജിനീയറിങ് വകുപ്പിന് സമാന്തര വകുപ്പുകളായ പിഡബ്ലൂഡി, ഇറിഗേഷന്‍ എന്നിവയില്‍ ഡിവിഷനല്‍ ഓഫിസില്‍ 10 ക്ലര്‍ക്കുമാരുടെയും സബ്ഡിവിഷനല്‍ ഓഫിസില്‍ മൂന്ന് വീതം ക്ലര്‍ക്കുമാരുടെയും സെക്ഷന്‍ ഓഫിസില്‍ ഒന്നുവീതം ക്ലര്‍ക്കുമാരുടെയും തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ ഡിവിഷന്‍ ഓഫിസില്‍ 10 ക്ലര്‍ക്കുമാരുടെയും (നിലവില്‍ നാലു പേര്‍) സബ് ഡിവിഷനല്‍ ഓഫിസില്‍ മൂന്ന് വീതം ക്ലര്‍ക്കുമാരുടെയും സെക്ഷന്‍ ഓഫിസില്‍ ഒന്നു വീതം ക്ലര്‍ക്കുമാരുടെയും (നിലവില്‍ 6 സബ് ഡിവിഷനുകളിലായി 1 വീതം) സെക്ഷന്‍ ഓഫിസില്‍ഒന്നു വീതം ക്ലര്‍ക്കുമാരുടെയും (നിലവില്‍ 30 സെക്ഷന്‍ ഓഫിസുകളിലായി 13 പേര്‍) ഒഴിവാണുള്ളത്. നിയമനടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss