|    Mar 24 Fri, 2017 7:51 am
FLASH NEWS

എല്‍ഡിഎഫ് 81 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പ്രീ പോള്‍ സര്‍വേഫലം

Published : 24th April 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 81 സീറ്റുവരെ നേടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
40 ശതമാനം വോട്ട് നേടി, 75 മുതല്‍ 81 വരെ സീറ്റുകളില്‍ വിജയം എല്‍ഡിഎഫിനൊപ്പമെന്നാണ് സര്‍വേഫലം. യുഡിഎഫ് 56 മുതല്‍ 62 സീറ്റ് വരെ നേടും. ബിജെപി മുന്നണി 3 മുതല്‍ 5 സീറ്റു വരെ നേടും. കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാല്‍, മലബാറിലെ 49 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 29 സീറ്റുകള്‍ വരെ നേടാം. എന്‍ഡിഎക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് മലബാറിലാണെന്നും അഭിപ്രായസര്‍വേ പ്രവചിക്കുന്നു. ഇവിടെ മുന്നണി രണ്ടുമുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടും. മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം അവകാശപ്പെടാം. ആകെയുള്ള 44 സീറ്റുകളില്‍ 24 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും.
എല്‍ഡിഎഫിന് 20 മുതല്‍ 22 വരെ സീറ്റാണ്. എന്‍ഡിഎക്ക് ഒരു സീറ്റിന് സാധ്യതയുണ്ട്. തിരുവിതാംകൂറിലാണ് എല്‍ഡിഎഫ് വ്യക്തമായ ആധിപത്യമുറപ്പിക്കുന്നത്. ആകെയുള്ള 47 ല്‍ 31 സീറ്റും എല്‍ഡിഎഫ് നേടും. യുഡിഎഫിന് 17 സീറ്റുകള്‍വരെ മാത്രമേ കിട്ടാനിടയുള്ളൂ എന്നാണ് പ്രവചനം. ബിജെപി മുന്നണിക്ക് രണ്ടുസീറ്റുവരെ ലഭിച്ചേക്കാം. എന്നാല്‍, ബിഡിജെഎസ് കാര്യമായ സ്വാധീനമുണ്ടാക്കില്ല എന്നും സര്‍വേ പറയുന്നു.
യുഡിഎഫ് തോല്‍ക്കുമെന്ന് അഭിപ്രായപ്പെട്ട ഭൂരിപക്ഷം പേരും പക്ഷെ അടുത്ത മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്- 29 ശതമാനം. വിഎസിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്നത് 26 ശതമാനം പേര്‍ മാത്രം. പിണറായിക്കും കുമ്മനത്തിനും 16 ശതമാനം പേരുടെ പിന്തുണയുണ്ട്. ഏപ്രില്‍ 7 മുതല്‍ 18 വരെ കേരളത്തിലെ അരക്കോടിയോളം വോട്ടര്‍മാരെ നേരില്‍ കണ്ടാണ് സി ഫോര്‍ സര്‍വേ നടത്തിയതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

(Visited 223 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക