|    May 26 Fri, 2017 2:52 pm
FLASH NEWS

എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി

Published : 26th April 2016 | Posted By: SMR

വൈക്കത്ത് സി കെ ആശ
വൈക്കം: നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നാനാടത്തുനിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ അസി. റിട്ടേണിംഗ് ഓഫുസര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റം അംഗം അഡ്വ. പി കെ ഹരികുമാര്‍ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത്. കെ അജിത്ത് എംഎല്‍എ പിന്താങ്ങി. എല്‍ഡിഎഫ് നേതാക്കളായ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ടി എന്‍ രമേശന്‍, ആര്‍ സുശീലന്‍, പി സുഗതന്‍, ഇ എം കുഞ്ഞുമുഹമ്മദ്, കെകെ ഗണേശന്‍, കെ ശെല്‍വരാജ്, കെ ഡി വിശ്വനാഥന്‍, എം ഡി ബാബുരാജ്, എന്‍ അനില്‍ബിശ്വാസ്, പിനാരായണന്‍, എം കെ രവീന്ദ്രന്‍, സന്തോഷ് കാല, സുനില്‍കുമാര്‍, എം പി ജയപ്രകാശ്, ഷാജി, കലാ മങ്ങാട്ട്, ലീനമ്മ ഉദയകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. പത്രികാസമര്‍പ്പണത്തിനുശേഷം സ്ഥാനാര്‍ത്ഥി ഉദയനാപുരം പഞ്ചായത്തിലെ നാനാടം, അക്കരപ്പാടം പ്രദേശങ്ങളിലും, വൈക്കം ടൗണിലും ഭവനസന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഇന്ന് മറവന്‍തുരുത്ത് പഞ്ചായത്തിലാണ് പര്യടനം.
ഈരാറ്റുപേട്ട
അഡ്വ. പി സി ജോസഫ്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി സി ജോസഫ് പൊന്നാട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ബിഡിഒ ലിബി സി മാത്യുവിന്റെ മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ടൗണില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി പ്രകടനമായി ബ്ലോക്കോഫിസിലെത്തിയാണ് പി സി ജോസഫ് പത്രിക സമര്‍പ്പണം നടത്തിയത്.
സ്ഥാനാര്‍ഥിക്കൊപ്പം ഇടതു നേതാക്കളായ കെ ജെ തോമസ്, വക്കച്ചന്‍ മറ്റത്തില്‍, കെ എം സന്തോഷ്‌കുമാര്‍, പി എ ഷാനവാസ്, അഡ്വ. മോഹന്‍തോമസ്, അഡ്വ. വി കെ സന്തോഷ്‌കുമാര്‍, അഡ്വ. ഒ വി ജോസഫ്, കെ പി ശശി, വി എന്‍ ശശിധരന്‍, ജോയി ജോര്‍ജ്, ടി പ്രസാദ്, കെ ആര്‍ ശശി, കെ ഐ നൗഷാദ്, ടി എം റഷീദ്, ബി രമേശ്, പി എസ് കൃഷ്ണകുമാര്‍, പി കെ സുധീര്‍, ശേഖരന്‍, അജി ജേക്കബ്ബ്, മാത്യു മണ്ണാര്‍കം, വി വി ജോസ്, അബ്ദുള്‍ സലാം, ജോസ് കൊച്ചുപുരയ്ക്കല്‍, ജോസ് കല്ലന്‍മാക്കല്‍ തുടങ്ങി സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖരുണ്ടായിരുന്നു.
കോട്ടയം
അഡ്വ. റെജി സഖറിയ
കോട്ടയം: കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ റെജി സഖറിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. മിനി സിവില്‍ സ്‌റ്റേഷനില്‍ വരണാധികാരി കൂടിയായ പുഞ്ചസ്‌പെഷ്യല്‍ ഓഫിസര്‍ എം പി ജോസിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ജോണ്‍ വി ജോസഫ്, ജിമ്മി ജോര്‍ജ്, സാബു മുരിക്കവേലി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കലക്‌ട്രേറ്റിന് സമീപത്തുനിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്ന പ്രകടനത്തോടെയായിരുന്നു പത്രികാസമര്‍പ്പണം. പ്രകടനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി എന്‍ വാസവന്‍, നേതാക്കളായ ടി ആര്‍ രഘുനാഥന്‍, അഡ്വ കെ അനില്‍കുമാര്‍, പി ജെ വര്‍ഗീസ്, എ വി റസ്സല്‍, എം കെ പ്രഭാകരന്‍, സി എന്‍ സത്യനേശന്‍, സുനില്‍ തോമസ്, ബി ശശികുമാര്‍, ജോണ്‍ വി ജോസഫ്, അഡ്വ ജിതേഷ് ജെ ബാബു, എന്‍ കെ സാനുജന്‍, അഡ്വ സിജി സേതുലക്ഷ്മി, ജിമ്മി ജോര്‍ജ്, പി കെ ആനന്ദക്കുട്ടന്‍, അഡ്വ ഐക്ക് മാണി, പി ജി സുഗുണന്‍, സാബു മുരിക്കവേലി, സജി നൈനാന്‍, തോമസ്സ് ജോണ്‍ കൊപ്പുഴ, പി ഒ രാജേന്ദ്രന്‍, അയര്‍ക്കുന്നം രാമന്‍നായര്‍,രാജു ജോണ്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day