|    Sep 19 Wed, 2018 2:39 am
FLASH NEWS

എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ കോളജ് മാനേജ്‌മെന്റുകള്‍ക്ക് മുമ്പില്‍ മുട്ടുകുത്തുന്നുവെന്ന് രമേശ് ചെന്നിത്തല

Published : 31st January 2017 | Posted By: fsq

 

എടപ്പാള്‍: ഇടതുസര്‍ക്കാര്‍ സ്വകാര്യ വിദ്യഭ്യാസ മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ മുട്ടുകുത്തുന്ന കാഴ്ചയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം കണ്ടുപിടിച്ചവര്‍ തങ്ങളാണെന്നു മേനി നടിച്ച സിപിഎം ഇപ്പോള്‍ വിദ്യാര്‍ഥി സമരത്തെ പോലും തള്ളിപ്പറഞ്ഞു കൊണ്ടിരിക്കയാണെന്നും ചെന്നിത്തല പറഞ്ഞു. തവനൂരില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതാന്ധതക്കതിരെ മഹാത്മജിക്കൊപ്പം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങളാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അടുത്തു നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ അവകാശവാദങ്ങള്‍ പൊളിയും. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിനേയും കേരളത്തിലെ ഇടതു സര്‍ക്കാറിനേയും പുറത്താക്കാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാലചന്ദ്രന്‍ വട്ടത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് അധ്യക്ഷതവഹിച്ചു. ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ എംഎല്‍എ, പി ടി അജയ്‌മോഹന്‍, യു എ കരീം, ടി പി മുഹമ്മദ്, സി എ ഖാദര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss