|    Apr 28 Fri, 2017 9:34 pm
FLASH NEWS

എല്‍ഡിഎഫ് സര്‍ക്കാര്‍ മത വിവേചനം അവസാനിപ്പിക്കുക: പോപുലര്‍ഫ്രണ്ട്

Published : 1st November 2016 | Posted By: SMR

തൃശൂര്‍: മത നിരപേക്ഷമെന്ന് അവകാശപ്പെടുമ്പോളും സമീപകാലത്തെ ചില കേസുകളില്‍ വിവേചനപരമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുത്തതെന്ന് പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസംഗിച്ച മുസ്്‌ലിം മത പണ്ഡിതനെതിരേ യുഎപിഎ ചുമത്തിയ പോലിസ് വര്‍ഷങ്ങളായി വര്‍ഗീയ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരേ കേസെടുക്കാന്‍ മടികാണിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ 153 എ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതികള്‍ മുസ്്‌ലിംകളോ ദലിതുകളോ ആണെങ്കില്‍ തിരക്കുപിടിച്ച് യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തുന്ന പോലിസ് ആര്‍എസ്എസ്സിനെ ഭയക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ബി ഷാഫി, ഡിവിഷന്‍ ഭാരവാഹികളായ നിസാര്‍, ഷെഫീഖ്, താഹിര്‍ പുന്നയൂര്‍ക്കുളം, മുഹമ്മദ് പഴുന്നാന സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day