|    Jul 21 Sat, 2018 5:21 am
FLASH NEWS

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ വ്യാപനത്തിനെതിരേ മാര്‍ച്ച്

Published : 12th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള മദ്യശാലകളുടെ ദുരപരിധി 50 മീറ്ററായി കുറച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യവ്യാപന നയത്തില്‍ പ്രതിഷേധിച്ച് മുസ്്‌ലിം ലീഗ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി എക്‌സൈസ് റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കപ്പലണ്ടിമുക്ക് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആനവാതില്‍ ജങ്ഷന് സമീപം പോലിസ് തടഞ്ഞു. എസ്റ്റിയു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി മാര്‍ച്ച് ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍ കെ നാസര്‍ അധ്യക്ഷത വഹിച്ചു. അക്ബര്‍ ബാദുഷ, ടി കെ അഷറഫ്, കെ എം ഇസ്ഹാഖ്, പി എം ഹനീഫ്  സംസാരിച്ചു. എ ബി ഹംസകുട്ടി, ടി കെ അക്ബര്‍, എ നിസാര്‍, ടി കെ ഷഹീര്‍, എ റ്റി എം ഷാഫി നേതൃത്വം നല്‍കി.പറവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പറവൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പറവൂര്‍ എക്‌സൈസ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഷിബു മീരാന്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ചു. വി എം കാസിം, ടി കെ ഇസ്മായില്‍, അഷറഫ് മൂപ്പന്‍, സി എം ഹുസയ്്ന്‍, കെ എ അബ്ദുള്‍കരീം, എന്‍ എ ഹമീദ്, പി എ ഷാജഹാന്‍, കെ കെ അബ്ദുല്ല, കെ എസ് അബ്ദുല്‍ വഹാബ്, അന്‍വര്‍ കൈതാരം, പറവൂര്‍ നിസാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss