|    Jan 17 Tue, 2017 8:27 am
FLASH NEWS

എല്‍ഡിഎഫ് വന്നു വിഎസിനെ ശരിയാക്കി- വിഎം സുധീരന്‍

Published : 21st May 2016 | Posted By: sdq

SUDHEERAN

എല്‍ഡിഎഫ് ഭരണത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വിഎസ് അച്ചുതാനന്ദനെ ആയിരിക്കുമെന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.
എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്നായിരുന്നു അവരുടെ മുദ്രാവാക്യം. എല്‍ഡിഎഫ് വന്നു ആദ്യം തന്നെ വിഎസിനെ ശരിയാക്കിയെന്ന് സുധീരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന് ഉടനെ അറിയാമെന്ന് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാവും. ഇക്കാര്യത്തില്‍ ആശയകുഴപ്പമില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിലെ തോല്‍വി പ്രത്യേകം പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 236 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക