|    Oct 19 Thu, 2017 4:33 pm
FLASH NEWS

എല്‍ഡിഎഫ് രാപ്പകല്‍ സമരം തുടങ്ങി; കായംകുളത്ത് സിപിഐ വിട്ടുനിന്നു

Published : 25th November 2016 | Posted By: SMR

ആലപ്പുഴ: നോട്ടുകള്‍ അസാധുവാക്കുന്നതിന്റെ മറവില്‍ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതിനെതിരേ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് രാപ്പകല്‍ സമരം ആരംഭിച്ചു. ഇന്ന് രാവിലെ സമരം അവസാനിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഹര്‍ത്താലും എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കായംകുളം മണ്ഡലത്തില്‍ നടന്ന എല്‍ഡിഎഫ് രാപ്പകല്‍ സമരത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നു. അടുത്തിടെ പ്രദേശത്തുണ്ടായ സിപിഐ- സിപിഎം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് സിപിഐ വിട്ടുനില്‍ക്കുന്നത്. കായംകുളം കെഎസ്ആര്‍ടിസിക്ക് സമീപമാണ് എല്‍ഡിഎഫ് സമരം ആരംഭിച്ചത്. കഴിഞ്ഞ സപ്തംബറില്‍ കായംകുളം വനിത പോളിടെക്‌നിക്കിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ നേതാവും സിപിഐ ലോക്കല്‍ സെക്രട്ടറിയുമായ എ ഷിജിയെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറാവാത്തതിനെതിരേ സിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നഗരസഭയില്‍ ഉള്‍പ്പെടെ സിപിഐ- സിപിഎം ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്നലെ സമരത്തില്‍ നിന്ന് വിട്ടുനിന്നത്.അരൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം  സിപിഐ അരൂര്‍ എല്‍സി സെക്രട്ടറി പി കെ സാബു ഉദ്ഘാടനം ചെയ്തു. ടി കെ തങ്കപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംഎല്‍എ, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാജോജോ സംസാരിച്ചു.  ബുധനൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം നടന്ന സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക