|    Feb 25 Sat, 2017 1:04 pm
FLASH NEWS

എല്‍ഡിഎഫ് രാപകല്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ലീഗ് നേതാക്കളെത്തി

Published : 26th November 2016 | Posted By: SMR

തൃക്കരിപ്പൂര്‍: എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ ടൗണില്‍ സംഘടിപ്പിച്ച രാപകല്‍ സമര പന്തലില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ മുസ്്‌ലിം ലീഗ് നേതാക്കളെത്തിയത് വിവാദമായി. ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി വി കെ ബാവ, പഞ്ചായത്ത് സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, എം എ സി കുഞ്ഞബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് എല്‍ഡിഎഫ് സമര പന്തലിലെത്തിയത്. സമര വോളന്റിയര്‍മാര്‍ക്ക് ഹസ്തദാനം നല്‍കി അഭിവാദ്യം അര്‍പ്പിച്ച് ലഘു ഭക്ഷണവും കഴിച്ചാണ് നേതാക്കള്‍  തിരിച്ചു പോയത്. തൃക്കരിപ്പൂര്‍ പഞ്ചായത്തിലും തൊട്ടടുത്ത പിലിക്കോട്, പടന്ന, ചെറുവത്തൂര്‍, കയ്യൂര്‍ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലും മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം അക്രമം അഴിച്ചു വിട്ട് കൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം നല്‍കുന്ന സമര പന്തലില്‍ ലീഗ് നേതാക്കള്‍ എത്തി അഭിവാദ്യം അര്‍പിച്ചതില്‍ ലീഗ് പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ട്. എല്‍ഡിഎഫിന് പരസ്യ പിന്തുണ നല്‍കിയ ലീഗ് നടപടിക്കെതിരെ യുഡിഎഫിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക