|    Oct 19 Fri, 2018 2:15 pm
FLASH NEWS

എല്‍ഡിഎഫ് യോഗം സിപിഐ ബഹിഷ്‌കരിച്ചു

Published : 28th September 2017 | Posted By: fsq

 

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പേ എല്‍ഡിഎഫ് യോ ഗം വിളിച്ച് ചേര്‍ത്തത് സിപിഐ ബഹിഷ്‌കരിച്ചു. ഇന്നലെ രാവിലെ ചെറുപുഴയിലാണ് എല്‍ഡിഎഫ് യോഗം വിളിച്ചത്. എന്നാല്‍ സിപിഐ നേതാക്കള്‍ എത്തിയില്ല. നേരത്തേ കേരള കോണ്‍ഗ്രസ് (എം) വിഭാഗവുമായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെ കുറിച്ച് സിപിഎം ചര്‍ച്ച നടത്തി ധാരണയിലെത്തിയ ശേഷം എല്‍ഡിഎഫ് യോഗം വിളിച്ച് പ്രഹസനം നടത്തുകയാണെന്നാണ് സിപിഐ ആരോപണം. തങ്ങളുടെ സ്വതന്ത്ര അംഗത്തോടു പോലും പറയാതെയാണ് വൈസ് പ്രസിഡന്റ് ആക്കിയത്. മാണി വിഭാഗവുമായി അധികാരം പങ്കിടാന്‍ തങ്ങളില്ലെന്ന നിലപാടിലാണ് സിപിഐ നേതാക്കള്‍. അതിനിടെ, വിജയാഹ്ലാദ പ്രകടനത്തില്‍ സിപിഎം, കേരള കോണ്‍ഗ്രസ്(എം) പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തത്. എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ വിട്ടുനിന്നു. കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജോയിസ് പുത്തന്‍പുരയാണ് പ്രകടനം നയിച്ചത്. ഇവര്‍ക്കൊപ്പം സിപിഎം നേതാക്കളും പങ്കെടുത്തു. എന്നാല്‍, കേരള കോണ്‍ഗ്രസ് (എം)-സിപിഎം കുട്ടുകെട്ടിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചെറുപുഴയില്‍ പ്രതിഷേധ പ്രകടനവും പൊതുയേഗവും നടത്തി. കെ കെ സുരേഷ്‌കുമാര്‍, വി കൃഷ്ണന്‍, ജമീല കോളയത്ത്, റോഷി ജോസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss