|    May 21 Mon, 2018 6:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ഡിഎഫ് യോഗം ഇന്ന് ; മദ്യനയം ചര്‍ച്ചയാവും

Published : 8th June 2017 | Posted By: fsq

 

തിരുവനന്തപുരം: പുതിയ മദ്യനയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ്് ഇന്ന് യോഗം ചേരും. കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകള്‍ ദേശീയ പാതയല്ലെന്ന ബാറുടമകളുടെ വാദത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായെന്നാണ് ഉയരുന്ന വിമര്‍ശനം. പൊതുമരാമത്ത്-എക്‌സൈസ് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമായി മാറുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിലും ഘടകകക്ഷികള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഈ പശ്ചാത്തലത്തില്‍ മദ്യനയം ചര്‍ച്ചചെയ്യാന്‍ ചേരുന്ന ഇന്നത്തെ യോഗം നിര്‍ണായകമാണ്. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കുകൂടി ലൈസന്‍സ് നല്‍കുക, ടൂറിസം മേഖലയില്‍ മാത്രം ബാറുകള്‍ അനുവദിക്കുക, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കുകൂടി ലൈസന്‍സ് നല്‍കുക എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് പരിഗണിക്കുന്നത്. ഇന്ന് ഉയരുന്ന നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി ആവശ്യമെങ്കില്‍ വീണ്ടും മുന്നണി യോഗം ചേര്‍ന്ന് ഈ മാസംതന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss