|    Sep 20 Wed, 2017 3:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ഡിഎഫ് മൂന്നക്കം കടക്കും: കോടിയേരി

Published : 15th May 2016 | Posted By: SMR

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ വോട്ടുകച്ചവടത്തിന് യുഡിഎഫും ബിജെപിയും ധാരണയായിട്ടുണ്ടെങ്കിലും ഇടതുമുന്നണി നേടുന്ന സീറ്റുകള്‍ മൂന്നക്കം കടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുന്‍വാക്ക് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ 4 മണ്ഡലങ്ങളിലും തിരുവനന്തപുരത്ത് രണ്ടിടത്തും യുഡിഎഫ്-ബിജെപി ധാരണ പ്രകടമാണ്. കായംകുളം, ഹരിപ്പാട്, ചേര്‍ത്തല മണ്ഡലങ്ങളില്‍ ബിജെപി വോട്ട് യുഡിഎഫ് വാങ്ങും. പ്രത്യുപകാരമായി കുട്ടനാട്ടില്‍ യുഡിഎഫ് വോട്ടുകള്‍ ബിഡിജെഎസിനു മറിക്കും. തിരുവനന്തപുരത്ത് ബിജെപി വോട്ടുകള്‍ക്ക് പകരം നേമത്ത് യുഡിഎഫ് ബിജെപിക്ക് വോട്ട് ചെയ്യും. കണ്ണൂരില്‍ അഴീക്കോട് ലീഗ് സ്ഥാനാര്‍ഥിക്കാണു ബിജെപി വോട്ട് മറിക്കുകയെന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക