|    Aug 20 Sun, 2017 3:10 pm
FLASH NEWS

എല്‍ഡിഎഫ് ഭരണത്തില്‍ സൈ്വരജീവിതം തകര്‍ന്നു : ഉമ്മന്‍ചാണ്ടി

Published : 2nd August 2017 | Posted By: fsq

 

ചേര്‍ത്തല:  എല്‍ഡിഎഫ് ഭരണത്തില്‍ സൈര്യജീവിതം തകര്‍ന്നെന്നും  ഇതുവരെ 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും  ഉമ്മന്‍ചാണ്ടി എംഎല്‍എ. പ്രിയദര്‍ശിനി ജന്മശതാബ്ദിയുടെ ഭാഗമായി ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന് സമീപം കോണ്‍ഗ്രസ് സംഘടിപ്പ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരിത്തിലേറിയ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ പാചകവാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.  വോട്ട് ചെയ്ത് ജനത്തെ മറന്ന് പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കുവാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.  പനി ബാധിച്ച് മരണം പെരുകുമ്പോള്‍ പരസ്യം കൊടുക്കല്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പണിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.എസ്.പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എം.ലിജു പ്രതിഭകളെ ആദരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ് , കെപിസിസി നിര്‍വാഹക സമിതിയംഗം സി.കെ.ഷാജിമോഹന്‍ പഠനോപകരണവിതരണം നടത്തി. ബി.ബൈജു, എസ്.ശരത്, ടി.സുബ്രഹ്മണ്യദാസ്, ആര്‍.ശശിധരന്‍, സി.വി. തോമസ്, സി.ഡി.ശങ്കര്‍, സജി കുര്യാക്കോസ്, ഐസക് മാടവന, സിന്ധു ബൈജു, കെ. സി. ആന്റണി, കെ.പി.പ്രകാശന്‍, ടി.ജെ.പ്രകാശന്‍, ജയറാം, എസ്.ശശിധരന്‍, ശിവമോഹ ന്‍, നിഷാദ്, വി.വിനീഷ്, വിവേക് പ്രകാശ്, വിശ്വംഭരന്‍ നായര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക