|    Jan 23 Mon, 2017 10:03 am
FLASH NEWS

എല്‍ഡിഎഫ് ഭരണത്തില്‍ പണം നല്‍കാതെ കാര്യങ്ങള്‍ നടക്കുന്നു: ബാലകൃഷ്ണപ്പിള്ള

Published : 13th July 2016 | Posted By: SMR

പത്തനംതിട്ട: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ ഓഫിസുകളില്‍ ചെന്നാല്‍ പണം നല്‍കാതെ സാധാരണക്കാര്‍ക്ക് ന്യായമായ കാര്യങ്ങള്‍ സാധിക്കാമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടവും അതുതന്നെയാണ്.
മുമ്പ് ഓഫിസുകള്‍ കയറി കാലുരണ്ടും തേഞ്ഞാലും പണം നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ വലിയ പാടായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങി. മികച്ച തുടക്കമാണ് എല്‍ഡിഎഫിന് ഗവണ്‍മെന്റിന് ലഭിച്ചത്. അഴിമതി രഹിതമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുളളത് ജനങ്ങള്‍ക്ക് നല്ലകാലമാണ് നല്‍കുന്നത്. ഓഫിസുകളില്‍ നിന്നും അഴിമതി തുടച്ചുനീക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. കൃത്യസമയത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരെത്തുന്നു. ജനങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നു. ഇതെല്ലാം നല്ല കാര്യമാണ്.
കഴിഞ്ഞ മന്ത്രിസഭയില്‍ കെ എം മാണി മാത്രമല്ല അഴിമതി നടത്തിയത്. അതിലും വലിയ അഴിമതിക്കാര്‍ പുറത്തുനില്‍ക്കുകയാണ്. അവരെയും കൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. യുഡിഎഫിന് രൂപം നല്‍കാന്‍ നേതൃത്വം നല്‍കുകയും 31 വര്‍ഷം അതിന്റെ ഭാഗമായി നില്‍ക്കുകയും ചെയ്ത തനിക്ക് അവസാനകാലത്ത് ഇപ്പോഴത്തെ യുഡിഎഫ് നേതാക്കന്മാരില്‍ നിന്നും അവഗണനയും വഞ്ചനയും മാത്രമാണ് ലഭിച്ചത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഓരോ മതത്തിന്റെയും വിശ്വാസ പ്രമാണണങ്ങളും ആചാര – അനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ടുമാത്രമെ മാറ്റം വരുത്താന്‍ തയ്യാറാകാവു എന്നായിരുന്നു മറുപടി. എന്നാല്‍ കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വരുത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ സോളാര്‍ വൈദ്യുതി കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറാവണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക