|    Oct 16 Tue, 2018 10:10 am
FLASH NEWS

എല്‍ഡിഎഫ് പ്രകടിപ്പിക്കുന്നത് ഒത്തുതീര്‍പ്പിന്റെ ലക്ഷണങ്ങള്‍ : പി അബ്ദുല്‍ മജീദ് ഫൈസി

Published : 15th September 2017 | Posted By: fsq

 

മലപ്പുറം:  ആര്‍എസ്എസിനെതിരെ ചെറുത്ത് നില്‍പ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടേണ്ട സന്ദര്‍ഭത്തില്‍ എല്‍ഡിഎഫ് സര്‍ക്കാ ര്‍ ഒത്തുതീര്‍പ്പിന്റെയും കീഴടങ്ങലിന്റെയും ലക്ഷണങ്ങളാണ് പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന്  എസ്ഡിപിഐ  സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയയായിരുന്നു അദ്ദേഹം.  വോട്ടിന് വേണ്ടി കോണ്‍ഗ്രസ് അവലംബിച്ച മൃദു ഹിന്ദുത്വ നയം തന്നെ സിപിഎമ്മും പിന്തുടരുന്നതെന്നും ഫൈസി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം അണികളുടെ രോഷം പ്രകടമാകുന്നത്. കൊടിഞ്ഞി ഫൈസലിനെയും  കാസര്‍ഗോഡ് റിയാസ് മൗലവിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യാതൊരു പ്രതിഷേധവും എല്‍ഡിഎഫ് പ്രകടിപ്പിച്ചിട്ടില്ല.   ഹരിയാനയിലെ ജുനൈദിന്റെ കുടുബത്തിന് പത്ത് ലക്ഷം നല്‍കിയ സിപിഎം മതം മാറിയെന്ന കാരണത്താല്‍ മാത്രം കൊല ചെയ്യപ്പെട്ട ഫൈസലിന്റെ  കുടുംബത്തിന് യാതൊന്നും നല്‍കിയിട്ടില്ല. മാത്രമല്ല റിയാസ് മൗലവി വധിക്കപ്പെട്ട കേസ് ഇരുപത് വയസ്സില്‍ താഴെയുള്ള രണ്ട് പേരടക്കം 3 ആര്‍എസ്എസുകാരെ മാത്രം പ്രതികളാക്കി കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്.  പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് നടത്തിയ ആള്‍കൂട്ടാക്രമണത്തില്‍ നടപടിയെടുക്കുന്നതിന് പകരം പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.  തിരുവനന്തപുരത്ത് ഒരു ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് ബിജെപി പ്രയോഗിച്ച രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങിയ പിണറായി വിജയനും ബിജെപി ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പകര്‍ന്ന് ഉപവാസം നടത്തിയ രമേശ് ചെന്നിത്തലയും ആര്‍എസ്എസ് അജണ്ടയെ സഹായിക്കുകയാണ് ചെയ്തത്.  ന്യൂനപക്ഷ രക്ഷക്ക് മതേതര പാര്‍ട്ടികളെ ആശ്രയിക്കുകയാണ് ചെയ്യേണ്ടതെന്ന മുസ്‌ലിം ലീഗ് നിലപാട് യഥാര്‍ത്ഥ പ്രശ്‌ന പരിഹാരത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. മുസ്‌ലിം സമുദായത്തെ പോലും ഒന്നിപ്പിക്കുന്നതിന് രാഷ്ട്രീയ സങ്കുചിതത്വം തടസ്സമായി നില്‍ക്കുന്ന ലീഗ് മതേതര ഐക്യത്തെ കുറിച്ച് സംസാരിക്കുന്നത് അര്‍ത്ഥ ശൂന്യമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് എംപിമാര്‍ വോട്ട് നഷ്ടപ്പെടുത്തിയത് പോലും സംഘപരിവാരിനോടുള്ള സമീപനത്തിലെ നിരുത്തരവാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്. ബിജെപിക്കെതിരെ ബീഹാറില്‍ രൂപപ്പെട്ട മതേതര സംഘത്തിന് നേതൃത്വം കൊടുത്തിരുന്നവര്‍ ഇപ്പോള്‍ ബിജെപി പക്ഷത്താണ് നിലയിറുപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കുകയോ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തവരാണ് ബിജെപിക്കെതിരായ നിലപാടുമായി തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം രംഗത്തു വരുന്നത്. ബിജെപി മുന്നോട്ടു വെക്കുന്ന സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയം പൗരന്റെ സ്വാതന്ത്ര്യത്തിനും ജീവനും ഇഷ്ടങ്ങള്‍ക്കും വരെ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോ ള്‍ മുഖ്യ ശത്രുവാര് എന്ന് തീര്‍ച്ചപ്പെടുത്താന്‍ വരെ സിപിഎമ്മിന് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്ന ജനങ്ങളുടെ ജനാധിപത്യ പരവും മതേതരവുമായ ഇടപെടലുകളിലൂടെയുള്ള രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തെ തടഞ്ഞ് നിര്‍ത്താനാവൂ യെന്നും ഫൈസി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss