|    Mar 23 Thu, 2017 8:04 pm
FLASH NEWS

എല്‍ഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍

Published : 4th April 2016 | Posted By: SMR

താമരശ്ശേരി: എല്‍ഡിഎഫ് കൊടുവള്ളി മണ്ഡലം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ തുടങ്ങി. ഞായറാഴ്ച മുതല്‍ ആരംഭിച്ച കണ്‍വന്‍ഷനുകള്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയാവും.
ഞായറാഴ്ച കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ നടന്നു. ഇരു കണ്‍വന്‍ഷനുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖ് പങ്കെടുത്തു. കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഓപ്പണ്‍ എയര്‍ സ്‌റ്റേജില്‍ നടക്കും. അഞ്ചിന് താമരശേരി പഞ്ചായത്ത്, ആറിന് നരിക്കുനി, ഏഴിന് ഓമശ്ശേരി, മടവൂര്‍ പഞ്ചായത്തുകളുടെ കണ്‍വെന്‍ഷനുകളും ചേരും. ഒമ്പതിന് കൊടുവള്ളിയിലാണ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേരുക. കട്ടിപ്പാറ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ പി ഭാസ്‌ക്കരകുറുപ്പ് ഉദ്ഘാടനം ചെയ്തു.
പി സി തോമസ് അധ്യക്ഷനായി. ടി എം പൗലോസ്, സെബാസ്റ്റിയന്‍ കണ്ണന്തറ, എം സുലൈമാന്‍, ടി സി വാസു, സി പി നിസാര്‍ — എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി സി തോമസ് (ചെയര്‍മാന്‍), ടി സി വാസു (ജനറല്‍ കണ്‍വീനര്‍), കെ കെ അപ്പുക്കുട്ടി (ട്രഷറര്‍). കിഴക്കോത്ത് പഞ്ചായത്ത് കണ്‍വന്‍ഷന്‍ എളേറ്റില്‍വട്ടോളിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. സി പോക്കര്‍ അധ്യക്ഷനായി.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക