|    Jun 22 Fri, 2018 3:26 am
FLASH NEWS
Home   >  Kerala   >  

എല്‍ഡിഎഫ് പഞ്ചായത്ത് അംഗം പരിശുദ്ധ കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായി പരാതി

Published : 12th December 2017 | Posted By: mi.ptk

പെരിന്തല്‍മണ്ണ: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് അംഗത്തിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പുഴക്കാട്ടിരി പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പില്‍ പരിശുദ്ധ കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശിവലിംഗം ചേര്‍ത്ത ചിത്രം പ്രചരിപ്പിച്ചുവെന്നാണ് പരാതി.

പഞ്ചായത്തിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജ ചിത്രം  പ്രചരിപ്പിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്ത പഞ്ചായത്തംഗത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
ജനപ്രതിനിധികളായ അലി പി.കെ, മൂസക്കുട്ടി മാസ്റ്റര്‍, സുദീപ്, റഷീദ് തുടങ്ങിയവര്‍ ചേര്‍ന്ന് കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി എസ്.പിക്ക് കൈമാറുമെന്ന് കലക്ടര്‍ അറിയിച്ചു. യു.ഡി.എഫ് ഭാരവാഹികളായ സാദിഖലി, കെ.പി മുസ്തഫ തുടങ്ങിയവരും പരാതിയുമായി കലക്ടറെ കണ്ടു. ഭരണപക്ഷ അംഗത്തിന്റെ സത്യപ്രതിജ്ഞ ലംഘനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍  ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു. സംഭവത്തില്‍ എല്‍ ഡി എഫ് അംഗം ക്ഷമാപണം നടത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss