|    Jan 18 Wed, 2017 5:02 am
FLASH NEWS

എല്‍ഡിഎഫ് നേതാക്കളുടെ ബന്ധം വരും ദിവസങ്ങളില്‍ വ്യക്തമാവും: ഉമ്മന്‍ചാണ്ടി

Published : 15th October 2016 | Posted By: Abbasali tf

കൊല്ലം: ബന്ധു നിയമനങ്ങളില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കുള്ള പങ്ക് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന കയ്യാലയ്ക്കല്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊല്ലൂര്‍വിള നാസിമുദീന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുഡിഎഫ് ഭരണകാലത്തെ നിയമനങ്ങളും അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. അന്വേഷണമെന്ന് പറഞ്ഞ് യുഡിഎഫിനെ ഭീഷണിപ്പെടുത്തേണ്ട. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും മല്‍സരിച്ച് ആളെ കൊല്ലുകയാണ്. അഴിമതിക്കെതിരേ പോരാടും എന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ അഴിമതിയുടെ വക്താക്കളായി മാറിയിരിക്കുകയാണ്. സിപിഎം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കയ്യാലയ്ക്കലില്‍ കൊല്ലൂര്‍വിള നാസിമുദീന്റെ വിജയം അനിവാര്യമാണ്. കേവലം കോര്‍പറേഷന്‍ ഉപ തിരഞ്ഞെടുപ്പായി കാണേണ്ടതില്ല.  ഇടതു ഭരണത്തിലെ അഴിമതി ഈ തെരഞ്ഞെടുപ്പിലും ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മണിയംകുളം കലാം അധ്യക്ഷത വഹിച്ചു. ആദിക്കാട് ഗീരീഷ്, എന്‍കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി.ഡി.സിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ്‌കുഞ്ഞ്, എഎ അസീസ്, ജി പ്രതാപ വര്‍മ തമ്പാന്‍, കെപിസിസി സെക്രട്ടറി എ.ഷാനവാസ്ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെഹഫീസ്, എ.എസ് നോള്‍ഡ്, പി ജര്‍മിയാസ്, എ അബ്ദുല്‍ റഹുമാന്‍, എ ഫസിലുദീന്‍, മണക്കാട് നജിമുദീന്‍, എസ് വിപിന ചന്ദ്രന്‍, സൂരജ് രവി, അന്‍സാര്‍ അസീസ്,  എസ് കണ്ണന്‍, ചാണക്യ അസനാരുകുഞ്ഞ്, വാളത്തുംഗല്‍ രാജഗോപാല്‍, ബിന്ദു ജയന്‍, മാജിതാ വഹാബ്, മണിയംകുളം ബദറുദീന്‍, ഹംസത്ത് ബീവി, എം.എച്ച് സനോബര്‍ സംബന്ധിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക