|    May 23 Tue, 2017 12:55 am
FLASH NEWS

എല്‍ഡിഎഫ് നല്‍കിയത് 3.56 കോടിയുടെ പരസ്യം

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് 3,56,19,991 രൂപയുടെ പരസ്യം അച്ചടി ദൃശ്യ മാധ്യമങ്ങള്‍ക്കു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കെ സി ജോസഫിനെ അറിയിച്ചു. അച്ചടി മാധ്യമങ്ങള്‍ക്ക് 2,52,59,991 രൂപയുടെയും ദൃശ്യ മാധ്യമങ്ങള്‍ക്ക് 10,35,000 രൂപയുടെയും പരസ്യമാണു നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് പരസ്യങ്ങള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ പരസ്യം നല്‍കിയത് ഏറെ വിവാദമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ധൂര്‍ത്തടിച്ച് ഖജനാവ് കാലിയാക്കിയെന്നും സംസ്ഥാന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും പ്രചാരണം അഴിച്ചുവിട്ട എല്‍ഡിഎഫ് തന്നെയാണ് ഇത്രയും തുക പരസ്യം ഇനത്തില്‍ മാത്രം ചെലവഴിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day