|    Jul 23 Mon, 2018 11:18 pm
FLASH NEWS

എല്‍ഡിഎഫ് നയം രൂപീകരിക്കുന്നത് മദ്യമുതലാളിമാര്‍ : എം കെ മുനീര്‍

Published : 24th September 2017 | Posted By: fsq

 

കണ്ണൂര്‍: മദ്യമുതലാളിമാരുടെ പോക്കറ്റിലിരുന്നാണ് എല്‍ഡിഎഫ് നയം രൂപീകരിക്കുന്നതെന്നു നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യവര്‍ജനത്തിന് പ്രാധാന്യം നല്‍കുകയെന്ന് സിനിമ നടി കെപിഎസി ലളിതയും ഇന്നസെന്റും പറഞ്ഞത് ഇപ്പോള്‍ വെറും അഭിനയം മാത്രമാണെന്ന് വ്യക്തമായി. കഴിഞ്ഞ സര്‍ക്കാര്‍ ഓരോ ഗാന്ധിജയന്തി ദിനത്തിലും 10 ശതമാനം ബാറുകള്‍ അടയ്ക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഓരോ ഗാന്ധിജയന്തി ദിനത്തിലും 10 ബാര്‍ തുറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഉമ്മന്‍ചാണ്ടിയെയും കെ എം മാണിയേയും മദ്യത്തിന്റെ പേരില്‍ വേട്ടയാടിയവര്‍ സ്പീക്കറെ തടയുകയും നിയമസഭയില്‍ കസേര വലിച്ചെറിയുകയും ചെയ്തത് മദ്യ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. പിണറായി വിജയന് ഇരട്ടചങ്കല്ല വെറും വാഴ നാരിന്റെ ചങ്ക് പോലുമില്ല. പോലിസിനെ നിയന്ത്രിക്കേണ്ട ആഭ്യന്തര മന്ത്രിക്ക് പോലിസ് പറയുന്നത് കേട്ട് ഭരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുന്‍മന്ത്രി കെ പി മോഹനന്‍, സി എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, വല്‍സലന്‍, അഡ്വ. മനോജ്, പി കുഞ്ഞിമുഹമ്മദ്, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി സംസാരിച്ചു. മുന്‍ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, എ പി അബ്ദുല്ലക്കുട്ടി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സുമാബാലകൃഷ്ണന്‍, പി രാമകൃഷ്ണന്‍, വി എ നാരായണന്‍, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വി കെ കുഞ്ഞിരാമന്‍, കെ വി ഫിലോമിന, രജനി രമാനന്ത് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss