|    May 25 Thu, 2017 5:46 pm
FLASH NEWS

എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ അഞ്ചുമുതല്‍: ഉദ്ഘാടനത്തിന് വി എസ്

Published : 4th April 2016 | Posted By: SMR

പാലക്കാട്: മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിനായുള്ള എല്‍ ഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ അഞ്ചു മുതല്‍ എട്ടു വരെ വിവിധ മണ്ഡലങ്ങളില്‍ നടക്കും. അഞ്ചിന് പാലക്കാട്, മലമ്പുഴ, നെന്മാറ മണ്ഡലങ്ങളിലും ആറിന് ആലത്തൂര്‍, തരൂര്‍, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലുമാണ് കണ്‍വന്‍ഷനുകള്‍. ഏഴിന് ഒറ്റപ്പാലം, തൃത്താല, മണ്ണാര്‍ക്കാട്, കോങ്ങാട് മണ്ഡലങ്ങളിലും എട്ടിന് ചിറ്റൂരിലും കണ്‍വെന്‍ഷനുകള്‍ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വി ചാമുണ്ണി അറിയിച്ചു. അഞ്ചിന് രാവിലെ 10ന് മലമ്പുഴയിലും അതേദിവസം വൈകിട്ട് നാലിന് പാലക്കാട്ടും നടക്കുന്ന കണ്‍വന്‍ഷന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. നെന്മാറ മണ്ഡലം കണ്‍വന്‍ഷന്‍ രാവിലെ പത്തിന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.
ആറിന് രാവിലെ 10ന് ആലത്തൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രനും തരൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ രാവിലെ 10ന് സിപി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനും ഉദ്ഘാടനം ചെയ്യും. പട്ടാമ്പി മണ്ഡലം കണ്‍വന്‍ഷന്‍ രാവിലെ 10ന് എം ബി രാജേഷ് എംപിയും ഷൊര്‍ണൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് മൂന്നിന് എ വിജയരാഘവനും ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 10ന് ഒറ്റപ്പാലം മണ്ഡലം കണ്‍വന്‍ഷന്‍ എ കെ ബാലനും തൃത്താല മണ്ഡലം കണ്‍വന്‍ഷന്‍ രാവിലെ 10ന് എ വിജയരാഘവനും ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വന്‍ഷന്‍ രാവിലെ പത്തിന് എം ബി രാജേഷ് എംപിയും കോങ്ങാട് മണ്ഡലം കണ്‍വന്‍ഷന്‍ രാവിലെ 10ന് സിപി എം ജില്ല സെക്രട്ടറി സി കെ രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും.— ചിറ്റൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ എട്ടിന് രാവിലെ 10ന് പി കെ ബിജു എംപിയാണ് ഉദ്ഘാടനം ചെയ്യുക.യിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day