എല്‍ഡിഎഫ്-എന്‍ഡിഎ സംഘര്‍ഷം; ഉടുമ്പന്‍ചോലയില്‍ ഇന്ന് ഹര്‍ത്താല്‍
Published : 17th May 2016 | Posted By: SMR
കട്ടപ്പന: തേര്ഡ്ക്യാംപില് എ ല്‍ഡിഎഫ്-എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ വൈകീട്ട് തേര്ഡ്ക്യാംപിലും കൂട്ടാറിലുമാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തേര്ഡ്ക്യാംപിലെ എന്‍ഡിഎയുടെ ഓഫിസ് തല്ലിത്തകര്‍ത്തു.
പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമണമുണ്ടായി. എന്‍ഡിഎ പ്രവര്‍ത്തകരായ അനന്ദ്, അരുണ്‍, കെഡി സഹദേവന്, മനീഷ്, രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇന്ന് എന്‍ഡിഎ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പാല്, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എന്‍ഡിഎ നേതാക്കളായ പി എസ് രാധാകൃഷ്ണന്, വി എസ് സജിമോന്‍ എന്നിവര്‍ അറിയിച്ചു. എന്നാല്‍ വോട്ട് ചെയ്യാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയെന്ന് ആരോപിച്ച് സ്ത്രീ വോട്ടര്മാരടക്കമുള്ളവരെ ബിഡിജെഎസ്-ബിജെപി പ്രവര്‍ത്തകര്‍ കൂട്ടാറില്‍ തടഞ്ഞതാണ് പ്രശ്നമായതെന്ന് സിപിഎം ആരോപിക്കുന്നു. വാഹനത്തില്‍ എത്തിയ സ്ത്രീ വോട്ടര്‍മാരുടെ കൈയിലുള്ള പഴ്സുകള്‍ തട്ടിപ്പറിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ ചോദ്യം ചെയ്യുകയായിരുന്നു പ്രവര്‍ത്തകര്‍. മൂന്ന് പ്രവര്‍ത്തകര്‍ക്കും നാല് സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റതായും നേതാക്കള്‍ പറഞ്ഞു. എം സുധീഷ്, അരുണ്‍ കെ നായര്‍, സി കെ ബിജു എന്നീ പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.
കേരളത്തില്‍ സ്ഥിര താമസക്കാരും ഇവിടുത്തെ വോട്ടര്‍മാരുമായ തമിഴ്നാട് സ്വദേശികളെയാണ് ബിജെപിക്കാര്‍ തടഞ്ഞതെന്നും സിപിഎം ആരോപിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.