|    Jul 26 Wed, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ഡിഎഫില്‍ സര്‍വത്ര ആശയക്കുഴപ്പം: വേണുഗോപാല്‍

Published : 25th April 2016 | Posted By: SMR

കലവൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സര്‍വത്ര ആശയക്കുഴപ്പമാണെന്ന് കെ സി വേണുഗോപാല്‍ എംപി. കലവൂരില്‍ ഐഎന്‍ടിയുസിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എസ് അച്യുതാനന്ദനും പിണറായി വിജയനും രാവിലെ പറയുന്നത് ഉച്ചയ്ക്ക് തിരുത്തും. വൈകിട്ട് അത് വീണ്ടും തിരുത്തും. മദ്യനയം സംബന്ധിച്ച വ്യക്തമായ ധാരണ എല്‍ഡിഎഫില്‍ ഇല്ല. വിഎസ് ഇക്കാര്യത്തില്‍ യച്ചൂരിയോടൊപ്പമാണെങ്കില്‍ പിണറായിയും സംഘവും അതിന് എതിരാണ്. പാവങ്ങളും തൊഴിലാളികളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ക്ഷേമകാര്യപ്രവര്‍ത്തനങ്ങളില്‍ നേട്ടം അനുഭവിച്ചിട്ടുള്ളവരാണ്. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് പി തമ്പി അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക