|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ഡിഎഫില്‍ ചേരാന്‍ ചര്‍ച്ച: സി കെ ജാനു

Published : 29th November 2018 | Posted By: kasim kzm

കോഴിക്കോട്: എല്‍ഡിഎഫിലേക്ക് പോവുന്ന കാര്യത്തില്‍ കാനം രാജേന്ദ്രനുമായും മന്ത്രി എ കെ ബാലനുമായും ചര്‍ച്ച നടത്തിയെന്ന് സി കെ ജാനു. ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇടതു മുന്നണിയിലേക്കു പോവുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. രണ്ടര വര്‍ഷമായി എന്‍ഡിഎക്കൊപ്പമിരുന്നു എന്നാല്‍ അവര്‍ വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിച്ചു.
കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാതലത്തിലും പാര്‍ട്ടി വ്യാപിപ്പിക്കും. ജാതീയമായി വേര്‍തിരിക്കപ്പെട്ടവര്‍ കരുത്തരായി രംഗത്തുവരണമെന്ന അംബേദ്കറുടെ വാക്കുകള്‍ മുറുകെപ്പിടിച്ച് മുന്നേറണമെന്നും സി കെ ജാനു അനുയായികളോട് ആഹ്വാനം ചെയ്തു. ഏത് പാര്‍ട്ടിയോടും ഒന്നിച്ചു പോവാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി തയ്യാറാണ്. അതില്‍ മുന്നണി മര്യാദ വേണം എന്നതാണു പ്രധാനം.
രണ്ടര വര്‍ഷം എന്‍ഡിഎയുടെ കൂടെ നിന്നെങ്കിലും അവരില്‍ നിന്നു നല്ല സമീപനമല്ല ലഭിച്ചത്. നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. മുന്നണി മര്യാദ പോലും അവരില്‍ നിന്ന് ഉണ്ടായിട്ടില്ല. പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ ഇങ്ങനൊരു പാര്‍ട്ടി രൂപീകരിച്ചെങ്കില്‍ അതു കേരളത്തിലെ സാമൂഹിക വ്യവസ്ഥയുടെ ഗതികേടിനെയാണ് കാണിക്കുതെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ് പാറന്നൂര്‍, ജില്ലാ പ്രസിഡന്റ് പി എം നാരായണന്‍, സംസ്ഥാന സെക്രട്ടറിമാരായ എം കെ വേണുഗോപാല്‍, പ്രദീപ് കുന്നുകര, പ്രകാശന്‍ മൊറാഴ സംസാരിച്ചു. 400ലധികം പേര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss