|    Oct 18 Thu, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ഡിഎഫില്‍ എടുക്കേണ്ട സാഹചര്യമില്ല: കാനം

Published : 10th August 2016 | Posted By: SMR

തൃശൂര്‍: മാണിയെ എല്‍ഡിഎഫില്‍ എടുക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ നിലവിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയില്‍ നിന്നു പുറത്തുവന്നെങ്കിലും കെ എം മാണിയുടെ നയം യുഡിഎഫിന്റേതു തന്നെയാണ്.
അപ്പുറത്തു നില്‍ക്കുമ്പോള്‍ മാത്രം മാണി അഴിമതിക്കാരനും മുന്നണിക്കു പുറത്തെത്തിയതോടെ വിശുദ്ധനുമാണെന്ന നിലപാട് സിപിഐക്കോ എല്‍ഡിഎഫിനോ ഇല്ലെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. എല്‍ഡിഎഫ് ഒരു നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. മാണിക്കു നയമുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ കണ്ടല്ലോ. എല്‍ഡിഎഫിന് മാണിയെ കൂടെ കൂട്ടേണ്ട ബുദ്ധിമുട്ടൊന്നും ഇപ്പോഴില്ലെന്നും കാനം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss