|    Nov 13 Tue, 2018 1:22 am
FLASH NEWS

എല്‍ഡിഎഫിന് സ്വകാര്യമൂലധനം കൊണ്ട് പൊതുമേഖല ശക്തിപ്പെടുത്തുന്ന നയം: കോടിയേരി

Published : 14th March 2018 | Posted By: kasim kzm

കോഴിക്കോട്: സ്വകാര്യ മൂലധനത്തിലൂടെ പൊതുമേഖല ശക്തിപ്പെടുത്തുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെതെന്ന്്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാരിന്റെതാവട്ടെ പൊതുമേഖല നശിപ്പിച്ച് സ്വകാര്യ കുത്തകകളെ വളര്‍ത്തുന്ന നയമാണെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളം മൈതാനിയില്‍ സിഐടിയു അഖിലേന്ത്യ ജനറല്‍ കൗണ്‍സിനോടനുബന്ധിച്ച് നടത്തിയ ‘കേരളം കാട്ടുന്ന ബദല്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിലും മതനിരപേക്ഷതയിലും സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിലും കേരളം ഇന്ത്യയിലെ മറ്റ്്്്് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. എന്നാല്‍ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങള്‍ കാരണം വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷം കൊണ്ട്്്്്്് നാലു ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയല്ല സമരമാണ് തങ്ങളുടെ കഷ്ടതകള്‍ക്ക് അറുതി വരുത്തുകയെന്ന പുതിയൊരു രാഷ്ട്രീയ ബോധം കടക്കെണിയിലായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ രാജ്യത്ത് ശക്തിപ്പെട്ടുവരുന്നുണ്ട്്്്്്്. ഇത്്്്്്്  കേന്ദ്ര  സര്‍ക്കാരിന്റെ കുത്തകവല്‍ക്കരണത്തിനും വര്‍ഗീയതക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കുമെതിരേ പുതിയൊരു ഇന്ത്യ രുപപ്പെടുന്നതിന്റെ ലക്ഷണമാണെന്നും കോടിയേരി പറഞ്ഞു.
പ്രകൃതിയെയും മനുഷ്യനെയും കേന്ദ്ര ബിന്ദുവാക്കികൊണ്ടുള്ള വികസന പരിപ്രേക്ഷ്യമാണ് വേണ്ടതെന്ന് തുടര്‍ന്ന്് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സെമിനാറില്‍  ഡോ. രാംകുമാര്‍ മോഡറേറ്ററായി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം  പങ്കെടുത്തു.
, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ടി പി കുഞ്ഞിക്കണ്ണന്‍
പ്രകൃതിയെ നശിപ്പിക്കാതെ അടുത്ത തലമുറക്ക് കൈമാറാനുള്ളതാണെന്ന ഉത്തമ ബോധ്യത്തിലായിരിക്കണം വ്യാവസായവത്ക്കരണം നടപ്പാക്കേണ്ടത്്്്്. ഭീകരമായ സാമ്പത്തിക അസമത്വമാണ് ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയിലുണ്ടാക്കിയത്്്്. ഒരു ശതമാനം വരുന്ന മുതലാളിമാര്‍ ആകെ സമ്പത്തിന്റെ 71 ശതമാനം കൈയ്യടക്കി വച്ചിരിക്കുന്നു. എന്നാല്‍ കപടദേശീയതയും വര്‍ഗ്ഗീയതയും ഇളക്കിവിട്ട്്്് കേന്ദ്രസര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ നിന്ന്്് ജനശ്രദ്ധ തിരിച്ച്്് വിടുകയാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ബദല്‍ മുന്നോട്ട് വെക്കാന്‍ ഇടത് പ്രസ്ഥാനങ്ങള്‍ക്ക്്്്് കഴിയണമെന്നും കാനം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss