|    Oct 20 Fri, 2017 3:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എല്‍ഡിഎഫിന്റേത് തട്ടിപ്പ്: കെപിഎ മജീദ്

Published : 9th April 2016 | Posted By: SMR

മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് പ്രകടന പത്രികയില്‍ പറയാന്‍ ഇടതുമുന്നണിക്ക് ആത്മാര്‍ഥതയുണ്ടോയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മദ്യനയത്തിന്റെ കാര്യത്തില്‍ ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത് തട്ടിപ്പാണ്.

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ഭയന്നാണ് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ഇത് ഉള്‍പ്പെടുത്തേണ്ടത് പ്രകടന പത്രികയിലാണ്. മദ്യവര്‍ജനമാണ് വേണ്ടതെന്ന് പറയുന്ന സിപിഎം മുമ്പ് അധികാരത്തില്‍ വന്നപ്പോഴെല്ലാം നിരവധി ബാറുകളും ഔട്ട്‌ലെറ്റുകളും കൊണ്ടുവരാനാണ് ശ്രമിച്ചത്. മദ്യനിരോധനത്തിനു പകരം മദ്യവര്‍ജനമാണ് വേണ്ടതെന്നു പറയുന്ന സിപിഎം മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. ഘട്ടംഘട്ടമായി മദ്യവിമുക്ത കേരളം നടപ്പാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതാണ്. യുഡിഎഫിന്റെ നടപടികള്‍ക്കൊപ്പമാണ് കേരളജനതയെന്നും മജീദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക